ഇന്ത്യയുടെ അഭിമാനമായ കഥക് നൃത്തകി സീതാറ ദേവിയുടെ 97മാത് ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ.
1920 നവംബർ 8ന് കൊൽക്കത്തയിലാണ് സീതാറ ദേവിയുടെ ജനനം. 10 വയസ്സായപ്പോൾ ദേവി നൃത്ത രംഗത്ത് സജീവമായി.
പിന്നീട് കഥകിൽ സീതാറ ദേവി തന്റേതായ പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു.
രബീന്ദ്രനാഥ് ടാഗോറിന് സീതാറ ദേവിയുടെ പ്രകടനങ്ങൾ വളരെ അധികം ഇഷ്ടമായിരുന്നു. ഒരിക്കൽ അദ്ദേഹം ദേവിക്ക് 50 രൂപയും ഒരു ദുപ്പട്ടയും നൽകി. പിന്നീട് ടാഗോർ ദേവിയെ വിശേഷിപ്പിച്ചത് നൃത്താ സംഗ്രഗണി എന്നാണ്.
സീതാറ ദേവി നിരവധി കഥക് നൃത്ത രൂപങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.
1969 ൽ സംഗീത നാടക അക്കാദമി പുരസ്കാരം, 1973 ൽ പത്മശ്രീ, 1995 ൽ കാളിദാസ് സമൻ, 2011 ലെ ഇന്ത്യാ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ആറ് ദശാബ്ദങ്ങളായി ക്ലാസിക്കൽ നൃത്തത്തിന് നൽകിയ സംഭാവന എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ദേവിക്ക് ലഭിച്ചിട്ടുണ്ട്.
മദർ ഇന്ത്യാ (1957), ഉഷ ഹരൺ (1940) എന്നി ബോളിവുഡ് ചിത്രങ്ങളിലും സീതാറ ദേവി അഭിനയിച്ചു.
എന്നാൽ അഭിനയം തന്റെ നൃത്തത്തെ ബാധിക്കുമെന്ന് ഭയന്ന് അവർ സിനിമയോട് പിന്തിരിഞ്ഞു നിന്നു.
2014 നവംബർ 25 ന് 94-ാം വയസ്സിൽ സീതാറ ദേവി ഈ ലോകത്തോട് വിട പറഞ്ഞു.