സമുദ്രത്തെ പ്രണയിച്ച ‘കട്‌സുകോ സരുഹാഷിയുടെ പിറന്നാള്‍ ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

saruhashi

ന്തരിച്ച പ്രശസ്ത ജിയോ കെമിസ്റ്റും, ഗവേഷകയുമായ കട്‌സുകോ സരുഹാഷിയുടെ 98ാം പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ഭൂമിയെ നശിപ്പിക്കുന്ന ആസിഡ് മഴ, റേഡിയോ ആക്ടീവിറ്റി സമുദ്രങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, സമുദ്രത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് തുടങ്ങിയവയിലാണ് പ്രധാനമായും സാരുഹഷി പഠനം നടത്തിയത്.

1950-60 കളിലാണ് സരുഹാഷി ജോലി ചെയ്തിരുന്നത്. ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയില്‍ നിന്നും കെമിസ്ട്രിയില്‍ ആദ്യത്തെ പിഎച്ച്ഡി കരസ്ഥമാക്കിയ വനിത കൂടിയാണ് സരുഹാഷി. 1980 -ല്‍ ജപ്പാനിലെ സയന്‍സ് കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയും ഇവരായിരുന്നു. അതേ സമയം ജിയോ കെമിസ്ട്രിയില്‍ മൈക്കെ പുരസ്‌ക്കാരം ലഭിക്കുന്ന ആദ്യവനിതയും ഇവര്‍ തന്നെയായിരുന്നു.

ജപ്പാനില്‍ വനിത ശാസ്ത്രജ്ഞന്‍മാരെ വളര്‍ത്തിയെടുക്കുന്നതിനായി ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നു. ജപ്പാനില്‍ ധാരാളം കഴിവുകളുള്ള പെണ്‍കുട്ടികള്‍ ഉണ്ടെന്നും പുരുഷന്‍മാരോടൊപ്പം തന്നെ അവരും ഉയര്‍ന്നു വരണമെന്ന് സരുഹാഷി അഭിപ്രായപ്പെട്ടിരുന്നു.

സമുദ്രത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കണ്ടുപിടിക്കുന്നതിനെ കുറിച്ചായിരുന്നു സരുഹാഷിയുടെ ആദ്യ സംഭാവന. താപത്തിലെ കാര്‍ബോണിക് ആസിഡിന്റെ ലെവല്‍, പിഎച്ച് ലെവല്‍, ക്ലോറിന്റെ ലവല്‍ എന്നിവ കണ്ടു പിടിച്ചതും സരുഹാഷിയാണ്. കൂടാതെ നുക്ലീയാര്‍ മലിനീകരണത്തിലും ഇവര്‍ പഠനം നടത്തിയിരുന്നു.

1981-ല്‍ വനിത ശസ്ത്രജ്ഞര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സരുഹാഷി പ്രൈസ് നടപ്പിലാക്കി. 2007-ല്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു സാരുഹാഷിയുടെ അന്ത്യം.

Top