ഡോ. രുക്മാബായി റൗതിന്റെ 153മത് ജന്മദിന വാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിത ഡോക്ടർമാരിൽ ഒരാളായിരുന്നു രുക്മാബായി റൗത്.

രുക്മാഭായ് റൗതിന്റെ 153മത് ജന്മദിന വാർഷികം ആഘോഷിക്കുകയാണ് ഗൂഗിൾ ഡൂഡിൽ.

1864 ൽ മുംബൈയിലെ കച്ചവടക്കാരുടെ സമുദായത്തിലാണ് രുക്മാബായി റൗത് ജനിച്ചത്.

പതിനൊന്ന് വയസുള്ളപ്പോൾ രുക്മാബായി റൗതിന്റെ സമ്മതമില്ലാതെ വിവാഹം നടന്നു. ആ കാലത്ത് രാജ്യത്തെ ശൈശവ വിവാഹം ഒരു സാധാരണ രീതിയായിരുന്നു.

വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഭർത്താവ് ദാദാജി ഭികാജി റൗത് അനുവാദം കൊടുത്തെങ്കിലും ക്രമാനുഗതമായി രുക്മാബായി റൗതിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ശൈശവ വിവാഹത്തിനെതിരെ വ്യക്തമായ നിലപടുകളാണ് രുക്മാഭായി എടുത്തിരുന്നത്.

നിരത്തിയിട്ട ആശുപത്രി കിടക്കകളില്‍ വിശ്രമിക്കുന്ന വനിതാ രോഗികള്‍, അവരെ ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ അവര്‍ക്ക് മധ്യത്തിലായി കഴുത്തില്‍ സ്റ്റെതസ്‌കോപ്പണിഞ്ഞ് മുടി ഒതുക്കികെട്ടിയ കുലീനയായ ഡോ.രുക്മാബായി ഇങ്ങനെയാണ് ഗൂഗിൾ ഡൂഡിലിന്റെ.

1889 ല്‍ രുക്മാ ബായിക്ക് ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ പ്രവേശനം ലഭിച്ചു. എഡിന്‍ബറ, ഗ്ലാസ്‌ഗൊ യൂണിവേഴ്‌സിറ്റി എന്നിവയില്‍നിന്ന് ഉപരിപഠനത്തിനു (1894) ശേഷം രുക്മാബായി ഇന്ത്യയിലെക്കുതന്നെ മടങ്ങി. ആദ്യനിയമനം ബോംബയിലെ മാഡം കാമ ഹോസ്പിറ്റലില്‍ തന്നെയായിരുന്നു. എങ്കിലും ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചു നടക്കുന്ന മരണവും ശിശു പരിചരണത്തില്‍ കാണിക്കുന്ന അലംഭാവവും കുറയ്ക്കണം എന്ന കൃത്യമായ ലക്ഷ്യം രുക്മാബായിക്ക് ഉണ്ടായിരുന്നു.

സജീവ സാമൂഹിക പരിഷ്കർത്താവായിരുന്ന രുക്മാബായി 1991 സെപ്തംബർ 25 ന് 91 വയസുള്ളപ്പോൾ അന്തരിച്ചു.

Top