ഗൂഗിള്‍ ഡ്രൈവ് (ഡെസ്‌ക്ടോപ്പ്) ആപ്പ് പൂട്ടുകയാണെന്ന് റിപ്പോര്‍ട്ട്. 2012 ഏപ്രില്‍ 24ന് തുടങ്ങിയ ഈ സര്‍വീവ് 2018 മാര്‍ച്ചോടു കൂടി അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ സ്റ്റോറേജിന് പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ പഴക്കുമുള്ള ഗൂഗിള്‍ ഡ്രൈവ് ഡെസ്‌ക്ടോപ്പ് ആപ്പ് പിന്‍വലിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ ക്ലൗഡില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ പെട്ടെന്ന് ഉപയോഗിക്കാനും സൂക്ഷിക്കാനുമായി അത്യാധുനിക സംവിധാനമാണ് ഗൂഗിള്‍ പരീക്ഷിക്കുന്നത്. ഇതിനു വേണ്ടിയാണ് ഗൂഗിള്‍ ഡ്രൈവ് നിര്‍ത്തുന്നത്. 2018 മര്‍ച്ചിനു ശേഷം മാക്, വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ ഗൂഗിള്‍ ഡ്രൈവ് ആപ്പ് ലഭിക്കില്ല.