ഈ വര്‍ഷമാണ് ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് AI അസിസ്റ്റന്റിനെ അവതരിപ്പിക്കുന്നത്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് എടുക്കുന്നതിനും ഹോട്ടലുകളില്‍ ഇരിപ്പിടം റിസര്‍വ് ചെയ്യുന്നതിനും സലോണുകളില്‍ സമയം ബുക്ക് ചെയ്യുന്നതിനും ഭക്ഷണ സാധനങ്ങള്‍ ഫോണ്‍ വഴി വാങ്ങുന്നതിനുമെല്ലാം ഡ്യുപ്ലെക്‌സ് അസിസ്റ്റന്റിനെ ആശ്രയിക്കാവുന്നതാണ്.
കോള്‍ സെന്ററുകളില ഡ്യുപ്ലെക്‌സ് സാങ്കേതിക വിദ്യ പരീക്ഷിക്കാനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നത്. ചില വന്‍കിട കമ്പനികള്‍ ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് സാങ്കേതിക വിദ്യ അവരുടെ ഉപയോക്താക്കളുമായി ആശയവിനിമയം ആവശ്യമുള്ള കോള്‍ സെന്ററുകളില്‍ പരീക്ഷിക്കുന്നതിനായുള്ള ആദ്യ ഘട്ട ശ്രമങ്ങളിലാണ്. അതേസമയം ഹോട്ടലുകള്‍, തീയറ്ററുകള്‍, ആശുപത്രികള്‍, ഉള്‍പ്പടെയുള്ള നിശ്ചിത ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ടുള്ള സേവനങ്ങള്‍ക്ക് മാത്രമാണ് ഡ്യുപ്ലെക്‌സ് ഉപയോഗിപ്പെടുക്കുക.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്പ് മൈന്റ് (DeepMind) ആണ് ഡ്യുപ്ലെക്‌സിന്റെ അണിയറയിലുള്ളത്. ഒരു മനുഷ്യന്‍ എങ്ങനെയാണോ സംസാരിക്കുക, അതേ രീതിയില്‍ ശബ്ദഭാവങ്ങള്‍ പുറപ്പെടുവിച്ച് സംസാരിക്കുന്നു, ഉപയോക്താക്കളുമായി സമയവും മറ്റും കൂടിയാലോചിച്ച് തീരുമാനമെടുക്കുന്നു എന്നിവയെല്ലാം ഡ്യുപ്ലെക്‌സിന്റെ സവിശേഷതകളാണ്. തന്നോട് സംസാരിക്കുന്നത് ഒരു യന്ത്രമാണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.