ഡോക്ടറെ കാണാന്‍ അപ്പോയിന്‍മെന്റ് എടുക്കാനോ വീട്ടിലേക്കുള്ള പാചകവാതകം ബുക്ക് ചെയ്യാനോ ഇനി ഫോണ്‍ ചെയ്ത് പറയേണ്ട കാര്യമില്ല. ഒരു എസ്എംഎസോ ശബ്ദസന്ദേശമോ മാത്രം മതി നിങ്ങളെ സഹായിക്കാനായി ഡ്യൂപ്ലക്‌സ് ഗൂഗിള്‍ അസിസ്റ്റന്റ് എത്തും.
ഉപയോക്താവ് ആവശ്യപ്പെട്ടാലുടന്‍ ബന്ധപ്പെട്ട നമ്പറിലേക്ക് വിളിച്ച് സംസാരിക്കുകയും വിളിച്ച കാര്യം നടന്നുവെങ്കില്‍ മറ്റുള്ള വിവരങ്ങള്‍ ഫോണിലെ കലണ്ടറിലേക്ക് ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പ് സ്വയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. ഫോണ്‍ വിളിച്ച് കിട്ടിയിട്ടില്ലെങ്കില്‍ അതും നോട്ടിഫിക്കേഷനായി അറിയിക്കും.
നിങ്ങളുടെ നമ്പര്‍ ഉപയോഗിക്കുന്നതിന് പകരം സ്വന്തം നമ്പര്‍ ഉപയോഗിച്ചാവും ഡ്യൂപ്ലക്‌സ് ഈ ഫോണ്‍ വിളികള്‍ നടത്തുന്നത്. ഡ്യൂപ്ലക്‌സിന്റെ പ്രവര്‍ത്തനം വിശദമാക്കുന്ന വീഡിയോയും ഗൂഗിള്‍ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ഇതിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയത്.