സാൻഫ്രാൻസിസ്കോ: ഈ വർഷം ആദ്യം, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻക് ചെലവ് ചുരുക്കുന്നതിനുള്ള ഭാഗമായി, 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമ്പനി തൊഴിൽ വെട്ടിക്കുറയ്ക്കുകയാണെന്നും പൂർണ്ണ ഉത്തരവാദിത്ത താൻ ഏറ്റെടുക്കുന്നുവെന്നും അറിയിച്ചുകൊണ്ട് ജനുവരി 20 ന് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് ഇമെയിൽ അയക്കുകയും ചെയ്തു.
മാന്ദ്യം കാരണം ആഗോള തലത്തിൽ തന്നെ പിരിച്ചുവിടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ കഥകൾ പിന്നീട് പുറത്തു വരികയും ചെയ്തു. അടുത്തിടെ, ചില ഗൂഗിൾ ജീവനക്കാർ പിരിച്ചുവിടലുകൾ നന്നായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിച്ചൈക്ക് ഒരു തുറന്ന കത്ത് എഴുതി. കമ്പനിയിൽ നിന്നും ജീവനക്കാർ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങൾ ഇതിൽ പരാമർശിക്കുകയും ചെയ്തു. 1423 ജീവനക്കാരുടെ ഒപ്പോടു കൂടിയാണ് ഇത് അയച്ചിരിക്കുന്നത്