google for india internet services

ന്റര്‍നെറ്റ് ഓഫറുകളുമായി ടെലികോം സേവനദാതാക്കള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഇവര്‍ക്കെല്ലാം എതിരാളിയായി മാറാന്‍ ഗൂഗിള്‍ രംഗത്തു വന്നു.

രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യക്കുകയെന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ സ്റ്റേഷന്‍ എന്ന പദ്ധതിയാണ് ഗൂഗിള്‍ ഇന്ത്യയിലൊട്ടാകെ ആരംഭിച്ചത്.

റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയുടെ മാതൃകയിലാണ് ഗൂഗിള്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം.

ഷോപ്പിങ് മാളുകള്‍, ബസ് സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, കഫെ, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഗൂഗിള്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.

ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് നടത്തുന്ന സൗജന്യ വൈഫൈ പദ്ധതിയാണു ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിയിലേക്കു ഗൂഗിളിനെ എത്തിച്ചത്.

രാജ്യത്തെ ഓരോ പൗരനും ഏതു സമയത്തും മികച്ച ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ഗൂഗിള്‍ സ്റ്റേഷന്റെ ഉദ്ദേശ്യലക്ഷ്യമെന്ന് ഗൂഗിള്‍സ് നെക്സ്റ്റ് ബില്യണ്‍ പ്ലാന്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത പറഞ്ഞു.

നിലവില്‍ രാജ്യത്തെ 52 റെയില്‍വേ സ്റ്റേഷനുകളിലാണു ഫ്രീ വൈഫൈ സൗകര്യമുള്ളത്. 35 ലക്ഷം ആളുകള്‍ പ്രതിമാസം ഉപയോഗപ്പെടുത്തുന്ന ഈ സേവനം ഈ വര്‍ഷം അവസാനത്തോടെ 100 ആയി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top