തൊഴിലുടമകളെ സഹായിക്കാനായി ഗൂഗിളിന്റെ ഹയര്‍ എത്തുന്നു

തൊഴില്‍ നിയമന പ്രക്രിയയില്‍ തൊഴിലുടമകളെ സഹായിക്കാനായി ജി സ്യൂട്ടുമായി സഹകരിച്ച് ഗൂഗിള്‍ ‘ഹയര്‍’ (hire) സേവനവുമായി എത്തുന്നു.

ഓരോ സ്ഥാപനത്തിന്റേയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ത്ഥികളെ ക്രമീകരിക്കുന്നതിനും അവരുമായി ബന്ധം പുലര്‍ത്തുന്നതിനും ആശയ വിനിമയം നടത്തുന്നതിനും ഇന്റര്‍വ്യു സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുമെല്ലാം ഹയര്‍ തൊഴിലുടമകളെ സഹായിക്കുന്നു.

തൊഴില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനായി ‘ഗൂഗിള്‍ ഫോര്‍ ജോബ്‌സ്’ എന്ന പേരില്‍ ഒരു സേവനം നേരത്തെ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലുടമകള്‍ക്ക് വേണ്ടി സമാനമായൊരു സേവനം ഗൂഗിള്‍ ആരംഭിക്കുന്നത്.

വ്യവസായ സ്ഥാപനങ്ങളിലെ ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പിലെ ജീവനക്കാര്‍ കൈകാര്യം ചെയ്ത പലകാര്യങ്ങളും ഗൂഗിള്‍ ഹയര്‍ എളുപ്പമാക്കുന്നു.

Top