ഇനി യൂട്യൂബില്‍ എത്ര സമയം ചിലവഴിച്ചു എന്ന് കണ്ടെത്താം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

യൂട്യൂബ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബില്‍ ഇനി എത്ര സമയം ചിലവഴിച്ചു എന്നും കണ്ടെത്താം. ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലാണ് സേവനം ലഭ്യമാകുക. ‘ടൈം വാച്ച്ഡ്’ എന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

അക്കൗണ്ട് മെനുവിന് അകത്ത് തന്നെയാണ് ഈ ടൂള്‍ ഉള്ളത്. ഈ ടൂളിലൂടെ ഓരോ ദിവസവും എത്ര സമയം യൂട്യൂബില്‍ ചിലവഴിച്ചു എന്നു കണ്ടെത്താം.
ബ്രെയ്ക്ക് റിമൈന്‍ഡര്‍, നോട്ടിഫിക്കേഷന്‍ ലിമിറ്റേഷന്‍സ് എന്നീ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Top