പേമെന്റ് സംവിധാനം അവതരിപ്പിച്ച മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ നീക്കത്തിന് പിന്നാലെ തേസ് മെസേജിങ് സംവിധാനവുമായി എത്തിയിരിക്കുന്നു. ഇതോടെ പണമിടപാടുകള്‍ മാത്രം നടന്നിരുന്ന തേസിലൂടെ ഇനിമുതല്‍ സന്ദേശങ്ങള്‍ കൈമാറാനും സാധിക്കും.
പണമിടപാടുകളെ സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ കൈമാറലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും ഇത് വാട്‌സാപ്പിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ടെക് ബ്ലോഗുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണ ഘട്ടത്തില്‍ എല്ലാവര്‍ക്കും പുതിയ സൗകര്യം ലഭ്യമാവില്ല. കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ പേയ്‌മെന്റ് ആപ്പ് ആയ തേസ് പുറത്തിറക്കിയത്.