സാന്‍ഫ്രാന്‍സിസ്‌കോ: കൊവിഡിനെ തടയാന്‍ മിക്ക ലോക രാജ്യങ്ങളിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതു കൊണ്ട് തന്നെ എല്ലാം വരും ഇപ്പോള്‍ വീട്ടല്‍ തന്നെ ഇരിപ്പാണ് ജോലി. തുടര്‍ച്ചയായി കുറേ ദിവസം വീട്ടില്‍ ഇരിക്കുന്നത് ഒരു മടുപ്പുള്ള കാര്യം തന്നെയാണ്. അതു കൊണ്ട് ഇതാ ഈ ലോക് ഡൗണ്‍ കാലം രസകരമാക്കാന്‍ ഗൂഗിളിന്റെ ക്ലൗഡ് ഗെയിമിങ് സേവനമായ സ്റ്റേഡിയ പ്രോ രണ്ട് മാസത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ലോക്ക്ഡൗണ്‍ കാലത്ത് ആളുകളെ വീട്ടില്‍ തന്നെയിരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
14 രാജ്യങ്ങളിലാണ് സ്റ്റേഡിയ സൗജന്യമായി ലഭിക്കുക. ഇതിനായി പ്രവേശന ഫീസായ 130 ഡോളര്‍ (9879.35 രൂപ) ഒഴിവാക്കി. സ്റ്റേഡിയ പ്രോയില്‍ അക്കൗണ്ട് തുടങ്ങുന്നര്‍ക്കെല്ലാം രണ്ട് മാസത്തേക്ക് സ്റ്റേഡിയയിലെ ഒമ്പത് ഗെയിമുകള്‍ ഇനി സൗജന്യമായി കളിക്കാവുന്നതാണ്. ഗ്രിഡ്, ഡെസ്റ്റിനി 2: ദി കളക്ഷന്‍, തമ്പര്‍ പോലുള്ള ഗെയിമുകള്‍ അക്കൂട്ടത്തിലുണ്ടാവും. ഇഷ്ടമുള്ള ഗെയിമുകള്‍ വാങ്ങാനും സാധിക്കും. സ്റ്റേഡിയ പ്രോ സബ്സ്‌ക്രിപ്ഷന്‍ പിന്‍വലിച്ചാലും ഈ ഗെയിമുകള്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമായിരിക്കും.
നേരത്തെ തന്നെ പണം നല്‍കി സ്റ്റേഡിയ പ്രോ വരിക്കാരായവരില്‍ നിന്നും അടുത്ത രണ്ട് മാസത്തേക്ക് പണമീടാക്കില്ല. അതിന് ശേഷം പ്രതിമാസം 9.99 ഡോളര്‍ (759 രൂപ) നിരക്കില്‍ ഈടാക്കുന്നതാണ്. എന്നാല്‍ ഏത് സമയവും ഈ സബ്സ്‌ക്രിപ്ഷന്‍ പിന്‍വലിക്കാവുന്നതാണെന്നും കമ്പനി അറിയിച്ചു.
നിങ്ങള്‍ പുതിയ ഉപയോക്താവാണ് എങ്കില്‍, Stadia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സൈന്‍ അപ്പ് ചെയ്യുകയോ, സ്റ്റേഡിയയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തോ ലാപ് ടോപ്പ്, ഡെസ്‌ക്ടോപ്പ്, ക്രോം ഓഎസ് ടാബ്ലെറ്റ് എന്നിവയിലോ ഗെയിം കളിക്കാവുന്നതാണ്.