ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനില്‍ നിന്നും യൂബര്‍ ടാക്‌സി ബുക്കിങ് സൗകര്യം ഒഴിവാക്കി. ഈ സൗകര്യം നീക്കം ചെയ്യാനുള്ള കാരണം എന്തെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ നവംബറില്‍ ഗൂഗിള്‍ മാപ്പിന്റെ ഐഓഎസ് പതിപ്പില്‍ നിന്നും യൂബര്‍ ബുക്കിങ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നു. ഗൂഗിളില്‍ യാത്രാ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ഫീച്ചര്‍ നിലവിലുണ്ടായിരുന്നു.
ഗൂഗിള്‍ മാപ്പിന്റെ എല്ലാ പതിപ്പുകളില്‍ നിന്നും യൂബര്‍ ബുക്കിങ് സൗകര്യം പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടു എങ്കിലും യൂബര്‍ യാത്രാ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ കാണാനും യൂബര്‍ ബുക്കിങ് റിക്വസ്റ്റ് നല്‍കാനും സാധിക്കും.
നേരത്തെ ഗൂഗിള്‍ മാപ്പിനുള്ളില്‍ തന്നെ തുറക്കുന്ന പ്രത്യേക വിന്‍ഡോയിലാണ് യൂബര്‍ ബുക്കിങ് സാധിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ യാത്ര ബുക്ക് ചെയ്യണമെങ്കില്‍ ഗൂഗിള്‍ മാപ്പില്‍ നിന്നും പുറത്തുകടന്ന് യൂബര്‍ ആപ്ലിക്കേഷന്‍ തന്നെ ഉപയോഗിക്കേണ്ടി വരും.