ആല്‍ഫബറ്റിന്റെ ഗൂഗിള്‍ തത്സമയ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിച്ചു.
പുതിയ അപ്‌ഡേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന ലൊക്കേഷന്‍ തത്സമയം ആരോടും പങ്കുവയ്ക്കാന്‍ കഴിയും. ആരോടണോ പങ്കുവയ്ക്കുന്നത് അവര്‍ക്ക് നിങ്ങളുടെ ലൊക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, മൊബൈല്‍ വെബ്, ഡെസ്‌ക്ടോപ്പ് മുതലായവയിലൂടെ തത്സമയം കാണാനും കഴിയും.
ഗൂഗിള്‍ മാപ്‌സിന്റെ സൈഡ് മെന്യൂവില്‍ പോയോ, മാപ്‌സിന്റെ മുകളില്‍ വലതുവശത്തെ നീല ഡോട്ടുകളില്‍ ടാപ് ചെയ്‌തോ നിങ്ങളുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം.
ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനോടൊപ്പം അത് ആര്‍ക്കൊക്കെ ഷെയര്‍ ചെയ്യണമെന്നും എത്ര നേരത്തേക്ക് ഷെയര്‍ ചെയ്യണമെന്നും നിങ്ങള്‍ക്ക് തീരുമാനിക്കാം.
ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ഉപയോക്താവിന് എപ്പോള്‍ വേണമെങ്കിലും ഓഫ് ചെയ്ത് വയ്ക്കാം. ഷെയര്‍ ചെയ്യുന്ന സമയ പരിധി കുറഞ്ഞത് 15 മിനിറ്റിനും പരമാവധി മൂന്ന് ദിവസത്തിനും ഇടയില്‍ ക്രമീകരിക്കാം
ഗൂഗിള്‍ മാപ്‌സിലെ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ വരുന്ന ആഴ്ചയോടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.