ചോദ്യോത്തര സംവിധാനം ഉൾപ്പെടുത്തി പുതിയ മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും.

യാത്ര കൂടുതല്‍ എളുപ്പമാക്കാൻ പുതിയ മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ് എത്തിയിരിക്കുകയാണ്.

ഗൂഗിളിന്റെ മൊബൈല്‍ സെര്‍ച്ചിലും ഗൂഗിള്‍ മാപ്പിലും ചോദ്യോത്തര സംവിധാനം ഉള്‍പ്പെടുത്തുന്നു.

ഈ സംവിധാനം ഉപയോഗിച്ച് ഉപഭോക്താവ് പോകുവാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കും. കൂടാതെ നേരത്തെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാനും കഴിയും.

ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനും സൗകര്യമുണ്ടാകും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ഉത്തരങ്ങള്‍ ഏറ്റവുമാദ്യം കാണിക്കും.

‘ക്വെസ്റ്റിന് ആന്‍ഡ് ആന്‍സര്‍ സെക്ഷനില്‍ വന്നാല്‍ നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാം, അലെങ്കില്‍ ആരുടെയെങ്കിലും ചോദ്യത്തിന് മറുപടി നല്‍കാം. അല്ലെങ്കില്‍ ഏറ്റവും നല്ല ഉത്തരത്തിന് വോട്ട് ചെയ്യാനായി തംപ്‌സ അപ് ചിന്ഹത്തില്‍ അമര്‍ത്തുക,’ ഗൂഗിള്‍ മാപ്‌സ് അസ്സോസിയേറ്റ് പ്രോഡക്റ്റ് മാനേജര്‍ ലിസ വാങ് പറഞ്ഞു.

Top