ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വച്ച് അടുത്തിടെയാണ് ഗൂഗിള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഒറിയോ ( ഗൊ എഡിഷന്‍) അവതരിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒറിയോയുടെ ലഘുപതിപ്പായ ആന്‍ഡ്രോയ്ഡ് ഗൊ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡായി വികസിപ്പിച്ച് എന്‍ട്രിലെവല്‍ ഡിവൈസുകളില്‍ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാം.
ഇതുവരെ ഫയല്‍സ് ഗൊ ഫയല്‍ മാനേജര്‍ മാത്രമാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പ്രത്യേകമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളു.
എന്നാല്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെയും ജിമെയിലിന്റെയും സമാനമായ ലൈറ്റ് ആപ്പുകള്‍ ഉടന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കി തുടങ്ങുമെന്ന് ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു.
512 എംബി മുതല്‍ 1ജിബി വരെയുള്ള റാമോട് കൂടിയ ഡിവൈസുകള്‍ക്ക് ഒഎസ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
ജിമെയില്‍, അസ്സിസ്റ്റന്റ്, ഫയല്‍സ് ഗൊ, മാപ്‌സ് തുടങ്ങി വിവിധ ആപ്പുകളുടെ ലഘുപതിപ്പുകള്‍ ഗൂഗിള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇത്തരം ഡിവൈസുകളില്‍ സാവധാനം പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് ലഭ്യമായി തുടങ്ങുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് 4.1 മുതല്‍ മുകളിലേക്കുള്ളവ പ്രവര്‍ത്തിപ്പിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പുതിയ ഗൂഗിള്‍ മാപ്‌സ് ആപ്പ് ലഭ്യമാകും.
1ജിബിയോ അതില്‍ താഴെയോ റാം ശേഷി വരുന്ന ഡിവൈസുകളാണിത്. താഴ്ന്ന റാം ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്നും മാപ്‌സ് ഗൊ എടുക്കാം.
പ്രധാന ആപ്പിലെ പോലെ ലൊക്കേഷന്‍, തത്സമയ ഗതാഗത വിവരങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവ ലഭ്യമാക്കും.
ലക്ഷകണക്കിന് സ്ഥലങ്ങള്‍ സംബന്ധിച്ച് ഫോണ്‍ നമ്പര്‍ , മേല്‍വിലാസം പോലുള്ള വിവരങ്ങള്‍ തിരഞ്ഞ് കണ്ടുപിടിക്കാം.
പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ഇന്റര്‍നെറ്റിലേക്ക് വരുന്നതിനും വെബ് എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും സഹായിക്കുക എന്നതാണ് ഗൂഗിള്‍ ഗൊ വികസിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യമെന്ന് ഗൂഗിളിന്റെ എന്‍ജിനീയറിങ് വിഭാഗം വിപി ഷഹിധര്‍ താക്കൂര്‍ ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഇവന്റില്‍ നേരത്തെ അറിയിച്ചിരുന്നു.