ഇനിമുതല്‍ ടോള്‍ ഫ്രീ റൂട്ടുകളും കാണിച്ചുതരും, പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

ഞ്ചരിക്കുന്ന പാതയിലെ ടോൾ പ്ലാസകളുടെ ചാർജ് വിവരങ്ങൾ ഇനിമുതൽ ഗൂഗിൾ മാപ്പിൽ ലഭ്യമാകും. ഇന്ത്യ,യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഗൂഗിൾ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഈ രാജ്യങ്ങളിലെ 2000 ടോൾ പ്ലാസകളുടെ ചാർജ് വിവരങ്ങളാണ് ഗൂഗിൾ മാപ്പിലുണ്ടാവുക. പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ ലഭ്യമാണ്. ഉടൻതന്നെ കൂടുതൽ രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

ടോൾ റോഡുകളും മറ്റു റോഡുകളും കണ്ടുപിടിച്ച് യാത്ര ചെയ്യുന്നതിന് ഈ സേവനം സഹായമാകും എന്നാണ് ഗൂഗിൾ വിലയിരുത്തുന്നത്. ടോൾ അതോറിറ്റികളിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ് വ്യക്തമാക്കുക. ടോൾ റോഡുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി ടോൾ ഫ്രീ റൂട്ടുകളും ഗൂഗിൾ മാപ്പ് വ്യക്തമാക്കും.

ഗൂഗിൾ മാപ്പിലെ വലതു വശത്ത് മുകളിലായുള്ള മൂന്നു ഡോട്ടുകളിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ ഉപയോഗിക്കാം. ഇതിൽത്തന്നെ ‘അവോയ്ഡ് ടോൾസ്’ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ടോൾ ഫ്രീ റൂട്ടുകൾ വ്യക്തമാകുമെന്നും ഗൂഗിൾ വ്യക്തമാക്കി.

Top