പ്രാദേശിക ആശയവിനിമയം മെച്ചപ്പെടുത്താന്‍ പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍

google

പ്രാദേശിക ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായി ഗൂഗിള്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. നൈബേര്‍ലി എന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. മുംബൈ നഗരത്തില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കുക.

ഒരേ ചുറ്റുപാടില്‍ കഴിയുന്ന, ഒരേ നഗരത്തില്‍ കഴിയുന്ന, ഒരേ ഗ്രാമത്തില്‍ കഴിയുന്ന ആളുകള്‍ തമ്മില്‍ ചോദ്യങ്ങള്‍ ചോദിക്കാനും അതിന് ഉത്തരം നല്‍കാനുമെല്ലാം ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

നിലവില്‍ പരീക്ഷണഘട്ടത്തിലാണ് ഈ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീന്‍ പതിപ്പിന് മുകളിലുള്ള എല്ലാ സ്മാര്‍ട്‌ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാവും.

Top