ഗൂഗിളിന്റെ ആദ്യ സ്മാര്‍ട് ഡിസ്പ്ലേ നെസ്റ്റ് ഹബ്ബ് ഇന്ത്യന്‍ വിപണിയില്‍; വില 9,999 രൂപ

ഗൂഗിളിന്റെ ആദ്യ സ്മാര്‍ട് ഡിസ്പ്ലേ ഗൂഗിള്‍ നെസ്റ്റ് ഹബ്ബ് ഇന്ത്യന്‍ വിപണിയിലവതരിപ്പിച്ചു. ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയോടെയാണ് ഇതിന്റെ പ്രവര്‍ത്തനം.

ഏഴ് ഇഞ്ച് സ്മാര്‍ട് ഡിസ്പ്ലേയാണ് നെസ്റ്റ് ഹബ്ബിന്റേത്. നെസ്റ്റ് ഹബ്ബിന് ക്യാമറ ഉള്‍പ്പെടുത്തിയിട്ടില്ല. പരസ്പരം ബന്ധിപ്പിച്ച ലൈറ്റുകള്‍, സെക്യൂരിറ്റി ക്യാമറ,ഏസി, ടെലിവിഷന്‍ പോലുള്ള സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കനും ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ ഫോട്ടോ പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കാനും നെസ്റ്റ് ഹബ്ബ് ഉപയോഗിച്ച് സാധിക്കും.

3500 ഓളം ആഗോള ബ്രാന്റുകളുടെ സ്മാര്‍ട് ഉല്‍പ്പന്നങ്ങള്‍ നെസ്റ്റ് ഹബ്ബുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.ഷാവോമിയുടെ ഉല്‍പ്പന്നങ്ങള്‍, സിസ്‌ക ലൈറ്റുകള്‍, ഓക്ടര്‍ പ്ലഗ്, ഫിലിപ്സ് ഹ്യൂ, എല്‍ജി ഉള്‍പ്പടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്.

ഷാവോമിയുമായി സഹകരിച്ച് സ്മാര്‍ട് നെസ്റ്റ് ഹബ്ബിനൊപ്പം എംഐ സെക്യൂരിറ്റി ക്യാമറ ഗൂഗിള്‍ സൗജന്യമായി നല്‍കും. ചോക്ക്, ചാര്‍ക്കോള്‍ നിറങ്ങളില്‍ ഉപയോക്താക്കളിലേയ്‌ക്കെത്തുന്ന നെസ്റ്റ് ഹബ്ബിന്
9,999 രൂപയാണ് വില.

Top