ഒരു രംഗോലി തരുമോ? ഉപയോക്താക്കളെ യാചകരാക്കി ഗൂഗിള്‍ പേയുടെ ദീപാവലി ഓഫര്‍

ഴിഞ്ഞ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന് കേണ്ട ഒരു ചോദ്യമാണ് ഒരു രംഗോലി തരുമോ? എന്നത്. ഗൂഗിള്‍ പേയുടെ ദീപാവലി ഓഫറാണ് ഈ ചോദ്യത്തിന് ആധാരം. ഗൂഗിള്‍ പേയുടെ 251 രൂപയ്ക്കാണ് ഉപയോക്താക്കള്‍ രംഗോലിയ്ക്ക് വേണ്ടി കഷ്ട്ടപ്പെടുന്നത്.

ദീപം, ഫ്‌ലവര്‍, ജുംക, രംഗോലി എന്നീ സ്റ്റാമ്പുകള്‍ കരസ്ഥമാക്കിയാല്‍ ഗൂഗിള്‍ പേയുടെ 251 രൂപ ലഭിക്കും.
എന്നാല്‍ അങ്ങനെ വെറുതെ ഒന്നും ഇവ ലഭിക്കുകയില്ല.ഗൂഗിള്‍ പേ വഴി ട്രാന്‍സാക്ഷന്‍ ചെയ്യുകയോ, ബില്ലടയ്ക്കുകയോ, റീചാര്‍ജ് ചെയ്യുകയോ ചെയ്താല്‍ മാത്രമേ ഈ സ്റ്റാമ്പുകള്‍ ലഭ്യമാവുകയുള്ളു. ഇവയെല്ലാം കരസ്ഥമാക്കിയാല്‍ ഒക്ടോബര്‍ 31ന് പണം ഉപയോക്താക്കളുടെ അക്കൗണ്ടിലെത്തും.

സ്റ്റാമ്പുകള്‍ കയ്യിലുള്ളവര്‍ക്ക് അത് സുഹൃത്തുക്കളുമായി പങ്കുവക്കുവാനും സുഹൃത്തുക്കളോട് സ്റ്റാമ്പിനായി റിക്വസ്റ്റ് ചെയ്യുകയും ചെയ്യാം. എന്നാല്‍ ഇതില്‍ നാലെണ്ണം ലഭിച്ചാലും രംഗോലി എന്ന സ്റ്റമ്പ് ലഭിക്കാനാണ് ബുദ്ധിമുട്ടെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഈ ഫീച്ചര്‍ വന്നതോടെയാണ് പ്രധാനമായും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ അപേക്ഷയും, യാചിക്കലും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്. നിങ്ങള്‍ ഈ ദീപാവലിക്ക് ഞങ്ങളെ ശരിക്കും യാചകരാക്കി എന്നാണ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ ഒരു ഉപയോക്താവ് കുറിച്ചത്. പ്രധാനമായും രംഗോലി എന്ന സ്റ്റാമ്പ് ആര്‍ക്കും ലഭ്യമല്ലെന്നാണ് ഈ പോസ്റ്റുകളില്‍ നിന്നെല്ലാം മനസിലാകുന്നത്.

അഞ്ച് സ്റ്റാമ്പും ലഭിക്കുന്നവരെ കാത്ത് വേറെയും ഓഫറുകള്‍ ഗുഗിള്‍ നല്‍കുന്നുണ്ട്. ഇവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ലക്കി വിന്നറിന് ഒരു ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും. ഒക്ടോബര്‍ 21ന് ആരംഭിച്ച ഈ ഓഫര്‍ ഒക്ടോബര്‍ 31 ന് അവസാനിക്കും.

StampsWaliDiwali എന്ന ഹാഷ്ടാഗ് കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ട്വിറ്ററില്‍ ട്രെന്റിംഗ് ആയിരിക്കുകയാണ്. രംഗോലി കിട്ടിയാല്‍ 251 രൂപ കിട്ടും എന്നതാണ് പലരുടെയും അവസ്ഥ.ഒക്ടോബര്‍ 21ന് ആരംഭിച്ച ഈ ഓഫര്‍ ഒക്ടോബര്‍ 31 ന് അവസാനിക്കും.

Top