ഗൂഗിള്‍ പേയെ കാണാനില്ല; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പണ കൈമാറ്റ ആപ്പായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ പേ ലഭിക്കുന്നില്ല എന്നതാണ് പരാതി. എന്നാല്‍ ഗൂഗിള്‍ പേ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഇപ്പോള്‍ സെര്‍ച്ചില്‍ ഗൂഗിള്‍ പേ കാണിക്കുന്നുണ്ട്.

നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവരം പങ്കുവച്ചിട്ടുണ്ടുണ്ട്. എന്നാല്‍ എന്താണ് പ്രശ്‌നം എന്നത് സംബന്ധിച്ച് ഗൂഗിളില്‍ നിന്നും ഇതുവരെ വിശദീകരണം വന്നിട്ടില്ല. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്‌നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം പ്ലേസ്റ്റോറിന്റെ മൊബൈല്‍ ആപ്പിലാണ് ഈ പ്രശ്‌നമുള്ളതെന്നും. വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോഴും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആപ്പിന്റെ പ്ലേസ്റ്റോര്‍ ലിങ്ക് വഴി നോക്കിയാല്‍ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

അതേ സമയം എസ്ബിഐയുടെ യുപിഐ സര്‍വറുകള്‍ പണിമുടക്കിയത് ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തുന്നതില്‍ കഴിഞ്ഞ വാരം വലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഒരാഴ്ചയായി ഇതിന് പിന്നാലെ എസ്ബിഐ അധികൃതര്‍ തകരാര്‍ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആപ്പ് അപ്രത്യക്ഷമായത്.

Top