ലോട്ടറിക്ക് സമാനം; ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്!

ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്. ഭാഗ്യക്കുറികള്‍ക്ക് സമാനമായ സ്‌ക്രാച്ച് കാര്‍ഡാണ് ഇതിനെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നും സംസ്ഥാനം വ്യക്തമാക്കി. ഗൂഗില്‍ പേ വന്നതോടെ തമിഴ്‌നാട്ടില്‍ നിരോധിച്ച ലോട്ടറി വീണ്ടും രംഗത്തെത്തി എന്നാണ് പരാതി. 1979, പ്രകാരം ഇത്തരം കാര്യങ്ങള്‍ വിലക്കിയിട്ടുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എല്‍. രാജ പറഞ്ഞു.

ഒരു ഉല്‍പ്പന്നത്തിന് കൃത്രിമ ആവശ്യം സൃഷ്ടിക്കുന്ന ഒരു സ്‌കീമും അനുവദനീയമല്ലെന്നും ഭാഗ്യ നറുക്കെടുപ്പ് അല്ലെങ്കില്‍ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഈ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളെ വിജയിപ്പിക്കാനുള്ള അവസരത്തിനായി മാത്രം അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതു കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ക്രാച്ച് കാര്‍ഡുകള്‍ക്ക് പുറമേ ഓണ്‍ലൈന്‍ കൂപ്പണുകള്‍ പോലുള്ള സ്ഥിരമായ റിവാര്‍ഡുകളും ഗൂഗിള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്‌ക്രാച്ച് കാര്‍ഡ് ഓഫറുകള്‍ നിയമവിരുദ്ധമാണെന്നും ഈ സവിശേഷതകള്‍ നിയന്ത്രിക്കുന്നതിന് സാങ്കേതിക നടപടികള്‍ ചേര്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നു.

ലോട്ടറി നിരോധനം നടപ്പാക്കുന്നത് എളുപ്പമാണെങ്കിലും ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത് പ്രായോഗികമല്ലെന്ന് ഗൂഗിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. നിരോധിത സ്ഥലത്തെ ഉപയോക്താക്കള്‍ക്ക് വേണ്ടി രാജ്യത്ത് ആകെ ഉപയോഗിക്കുന്നവരുടെ അനുഭവത്തില്‍ വ്യതിയാനം വരുത്തുന്നത് സങ്കീര്‍ണ്ണമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. എങ്കിലും ഇപ്പോള്‍ നിയമവിരുദ്ധമായി ചേര്‍ക്കപ്പെട്ട ക്ലെയിം ചെയ്ത റിവാര്‍ഡ് റദ്ദാക്കാമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. ഓഗസ്റ്റില്‍ 342 ദശലക്ഷം ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്ത ഫ്ലിപ്കാര്‍ട്ടിന്റെ ഫോണ്‍പെ (2016 ല്‍ ആരംഭിച്ചത്) ആണ് ഒന്നാമതുള്ളത്. 320 ദശലക്ഷം ഇടപാടുകളുമായി ഗൂഗിള്‍ പേ (2015-ല്‍ ആരംഭിച്ചത്) രണ്ടാമതാണ്. കഴിഞ്ഞ ഒക്ടോബറില്‍ യുപിഐ പേയ്മെന്റുകള്‍ 1 ബില്യണ്‍ ഇടപാടുകള്‍ മറികടന്നു.

Top