പ്രശസ്തനായ ഉർദു കവിയും ഗസൽ രചയിതാവുമായ മിർസ ഗാലിബിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ .
അദ്ദേഹത്തിന്റെ 220-ാംമത് ജന്മദിനം ആഘോഷിച്ച് ഡൂഡിൽ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.
1797 ഡിസംബർ 27-ന് ആഗ്രയിൽ ജനിച്ച മിർസ ഗാലിബ് ഗസലുകളുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്.
ഉർദു ഭാഷയിലെ ഏറ്റവും പ്രബലവും സ്വാധീനിക്കപ്പെട്ടിരുന്നതുമായ കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഗലിബ് 11 വയസ്സുള്ളപ്പോൾ കവിത എഴുതാൻ തുടങ്ങി.
അദ്ദേഹത്തിന്റെ ആദ്യ ഭാഷ ഉറുദു ആയിരുന്നു, എന്നാൽ പേർഷ്യനും തുർക്കിയും സംസാരിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് പേർഷ്യൻ, അറബി തുടങ്ങിയ ഭാഷകൾ പഠിക്കാൻ അവസരം ലഭിച്ചിരുന്നു.
സൂഫിമാർഗ്ഗത്തിന്റെ വക്താവായിരുന്ന ഗാലിബ്, മൗലിക ഇസ്ലാമികനേതാക്കളെ തന്റെ രചനകളിൽക്കൂടി വിമർശിച്ചിരുന്നു.
അക്കാലത്തെ ഡൽഹിയിലെ ഇസ്ലാമികപണ്ഡിതരിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ-ആധുനിക സാങ്കേതികവിദ്യകളോട് ഏറെ മതിപ്പുള്ളയാളായിരുന്നു ഗാലിബ്
ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന ഡൽഹി കോളേജിൽ പേർഷ്യൻ അധ്യപകനായി ഗാലിബിന് ജോലി ലഭിച്ചെങ്കിലും, ഇംഗ്ലീഷുകാർ തന്റെ പ്രഭുത്വത്തെ ബഹുമാനിക്കുന്നില്ലെന്ന പരാതിയിൽ അദ്ദേഹം അത് സ്വീകരിച്ചില്ല.
1869 ഫെബ്രുവരി 15-ന് ഡൽഹിയിലായിരുന്നു അന്ത്യം.