ജൂണ്‍ ഒന്നു മുതല്‍ ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു

ജൂണ്‍ 1 മുതല്‍ ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഗൂഗിള്‍ ഫോട്ടോകളിലൂടെ പരിധിയില്ലാത്ത സൗജന്യ ഫോട്ടോയും വീഡിയോ സ്‌റ്റോറേജും ഗൂഗിള്‍ അവസാനിപ്പിക്കും. ഫോണില്‍ ഡേറ്റാ കൂടുതലുള്ളപ്പോള്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഗൂഗിള്‍ ഡ്രൈവ്
ഓപ്ഷനില്‍ ഇനി മുതല്‍ ഗൂഗിള്‍ ഫോട്ടോസില്‍ അണ്‍ലിമിറ്റഡ് ഫ്രീ സ്‌പേസ് എന്ന ഓപ്ഷനില്ല. പകരം അത് 15 ജിബിയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എത്ര ഡേറ്റ വേണമെങ്കിലും മാറ്റാനും ബാക്ക് അപ്പ് എന്ന നിലയിലും ഗൂഗിള്‍ഡ്രൈവ് ഏറ്റവും ഗുണകരമായിരുന്നു. ഇതില്‍ തന്നെ ഗൂഗിള്‍ ഫോട്ടോസാണ് ഏറ്റവും നല്ല ഓപ്ഷന്‍ ഫോണിലെ അത്രയും ഫോട്ടോകള്‍ ബാക്കപ്പില്‍ കിടക്കും. എന്നാല്‍ ഉപയോക്താക്കളെ ആശങ്കയിലാക്കി ഒരു പുത്തന്‍ നയം ഗൂഗിള്‍ നടപ്പാക്കുകയാണ്. അതിലും കൂടുതല്‍ മെമ്മറി ഇനി ആവശ്യമുണ്ടെങ്കില്‍ അതിന് പണം നല്‍കേണ്ടി വരും.ഉപയോക്താക്കള്‍ക്ക് ഓരോ അക്കൗണ്ടിനും 15 ജിബി എന്ന സൗജന്യപരിധി നിലനിര്‍ത്തും. ഗൂഗിള്‍ െ്രെഡവിന്റെ സ്‌റ്റോറേജ് പ്രോഗ്രാമുകളിലെ അധിക മാറ്റങ്ങളോടൊപ്പം ഇതും സംഭവിക്കുന്നത്.

Top