ഗൂഗിള്‍ പിക്‌സല്‍ 3, പിക്‌സല്‍ 3 എക്‌സ്എല്‍ എന്നീ ഫോണുകള്‍ ഒക്ടോബര്‍ 9ന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കും. 8 എംപി, 8 എംപി ഡ്യുവല്‍ ഫ്രണ്ട് ക്യാമറകളാണ് ഫോണിനുള്ളത്. നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന്.
റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ടാകുമെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പിക്‌സല്‍ 3 എക്‌സ് എല്ലിന് മിന്റ് കളര്‍ പവര്‍ ബട്ടണായിരിക്കും ഉള്ളത്. സിം കാര്‍ഡ് സ്ലോട്ട് ഫോണിന്റെ വശങ്ങളിലൊന്നും കാണാന്‍ സാധിക്കില്ല എന്നതും പ്രധാനപ്പെട്ട സവിശേഷതയാണ്.