ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്‌ഫോണുകളായ ഗൂഗിള്‍ പിക്സല്‍ 6, പിക്സല്‍ 6 പ്രോ എന്നിവയ്ക്കു പുറമെ ഗൂഗിള്‍ പിക്സല്‍ 5 എ 5 ജി സ്മാര്‍ട്‌ഫോണ്‍ കൂടി പ്രഖ്യാപിച്ചു.
ഗൂഗിള്‍ പിക്സല്‍ 5 എ 5 ജിയില്‍ 6.34 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ എഫ്എച്ച്ഡി + റെസല്യൂഷനും മുകളില്‍ ഇടതു കോണിലായി ഒരു പഞ്ച്-ഹോള്‍ കട്ടൗട്ടും ഉണ്ട്. ഡിസ്‌പ്ലേ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഇതിന് സുരക്ഷ നല്‍കുന്നു. സ്‌നാപ്ഡ്രാഗണ്‍ 765 ജി SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്, 2.4GHz, അഡ്രിനോ 620 ജിപിയു എന്നിവയുള്ള ഒക്ട-കോര്‍ സിപിയു ഉണ്ട്. 6 ജിബി LPDDR4x റാമും 128 ജിബി യുഎഫ്സി 2.1 സ്റ്റോറേജുമുള്ള സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട് (നാനോ-സിം, ഒരു ഇ-സിം സ്ലോട്ട്) നല്‍കിയിട്ടുണ്ട്. രണ്ട് സ്ലോട്ടുകളിലും 5 ജി നെറ്റ്വര്‍ക്കുകള്‍ ഈ സ്മാര്‍ട്‌ഫോണിനുണ്ട്.
പിക്സല്‍ 5 എ 5 ജിക്ക് 12.2 എംപി വൈഡ് ആംഗിള്‍ ക്യാമറയും 16 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുമുണ്ട്. എഫ്എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗിനുള്ള സപ്പോര്‍ട്ടുമായി മുന്നില്‍ 8 എംപി സെല്‍ഫി ക്യാമറയുമുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ ആന്‍ഡ്രോയ്ഡ് 12 ഫ്യൂച്ചര്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകളും ലഭിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായിരിക്കും ഇത്.
ഗൂഗിള്‍ പിക്സല്‍ 5 എ 5 ജിയില്‍ 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കിനൊപ്പം ഒരു സ്റ്റീരിയോ സ്പീക്കര്‍ സംവിധാനവും ഉണ്ട്. ഐപി 67 സര്‍ട്ടിഫൈ ചെയ്തിരിക്കുന്ന വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സാണ് ഈ പുതിയ പിക്സല്‍ ഫോണ്‍. മറ്റ് പിക്സല്‍ സ്മാര്‍ട്ട്ഫോണില്‍ നമ്മള്‍ കണ്ട ഏറ്റവും ഉയര്‍ന്ന കപ്പാസിറ്റിയുള്ള ബാറ്ററികളില്‍ ഒന്നായ 4620 എംഎഎച്ച് ബാറ്ററിയാണ് ഈ പുതിയ പിക്സല്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് വഴി 18W ഫാസ്റ്റ് ചാര്‍ജിംഗും സപ്പോര്‍ട്ട് ചെയ്യുന്നു, പക്ഷെ വയര്‍ലെസ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. ആഗസ്റ്റ് 26 മുതല്‍ ഗൂഗിള്‍ പിക്സല്‍ 5 എ 5 ജി യുഎസിലും ജപ്പാനിലും ലഭ്യമായി തുടങ്ങും, 449 ഡോളര്‍ (ഏകദേശം 33,000 രൂപ) വില നല്‍കിയിട്ടുണ്ട്.