ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇനി ആപ്പുകളും ഗെയിമുകളും പ്രതിമാസ വരിസംഖ്യ അടച്ച് ഉപയോഗിക്കാം

google play

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകളും ഗെയിമുകളും പ്രതിമാസ വരിസംഖ്യ അടച്ച് ഉപയോഗിക്കാം. ഇതിനായി ഗൂഗിള്‍ പ്ലേ പാസ് സംവിധാനം യുഎസില്‍ അവതരിപ്പിച്ചു. ഘട്ടം ഘട്ടമായി മറ്റു രാജ്യങ്ങളിലും വരുംനാളുകളില്‍ സേവനം ആരംഭിക്കും.

പ്ലേ പാസ് ഉപയോഗിക്കുന്നവര്‍ക്ക് ആപ്പുകളും ഗെയിമുകളും പരസ്യമില്ലാതെ ഉപയോഗിക്കാനാവും. ഒപ്പം വില കൊടുത്തു വാങ്ങേണ്ട ഗെയിമുകള്‍ വരിസംഖ്യാസംവിധാനം വഴി കളിക്കാനും സാധിക്കും. പ്ലേ പാസ് ആഡ്-ഫ്രീ പാക്കേജില്‍ ഉള്‍പ്പെടുത്തി 350 ഗെയിമുകള്‍ അല്ലാതെയും ലഭിക്കും. യുഎസില്‍ പ്രതിമാസം 4.99 ഡോളര്‍ ആണ് പ്ലേ പാസ് വരിസംഖ്യ.

ഇന്ത്യയിലെത്താന്‍ ഏതാനും മാസങ്ങള്‍ കൂടി ആകുമെങ്കിലും കുറഞ്ഞ നിരക്കിലാവും സേവനം അവതരിപ്പിക്കുക. യുഎസില്‍ ഇതേ വരിസംഖ്യയുമായി ആപ്പിള്‍ അവതരിപ്പിച്ച ആപ്പിള്‍ ആര്‍കേഡ് സേവനത്തിനു ബദലാണിത്.

Top