സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍ പ്ലേസ്റ്റോര്‍

playstore

സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയുന്നതിന്റെ ഭാഗമായാണ് പ്ലേസ്റ്റോറിന്റെ പുതിയ നീക്കം. ഉപഭോക്താക്കളുടെ കാള്‍ ലോഗും, എസ്എംഎസും വായിക്കുന്നതിനുള്ള അനുമതി ആവശ്യമായ ആപ്പുകളാണ് പ്ലേസ്റ്റോര്‍ ഒഴിവാക്കുന്നത്.

പുതിയ ഓപ്പറേഷന് പ്രൊജക്ട് സ്‌റ്റ്രോബ് എന്നാണ് ഗൂഗിള്‍ പേരിട്ടിരിക്കുന്നത്. യഥാര്‍ഥ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് അത്തരം ഡാറ്റയിലേക്ക് ഗൂഗിള്‍ ആക്‌സസ് അനുവദിക്കും. ഇതിനായി ഡെവലപ്പര്‍മാര്‍ പെര്‍മിഷന്‍ ഡിക്ലറേഷന്‍സ് ഫോം സബ്മിറ്റ് ചെയ്യണം. ഇക്കാര്യം നേരത്തെ തന്നെ എല്ലാ ഡെവലപ്പര്‍മാരെയും ഇമെയില്‍ മുഖാന്തരം പ്ലേസ്റ്റോര്‍ അറിയിച്ചിരുന്നു. 90 ദിവസത്തിനുള്ളില്‍ ഫോം സബ്മിറ്റ് ചെയ്യുവാനാണ് ആവശ്യപ്പെട്ടിരുന്നുത്. ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്.

Top