ഗൂഗിളില്‍ 52 മില്ല്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി സൂചന. ഗൂഗിള്‍ പ്ലസിന്റെ ഡാറ്റ ചോര്‍ന്നതോടെ പേരുകളും, ഇമെയില്‍ വിലാസങ്ങളും, പ്രായവും, ജോലിയും വരെയുള്ള സ്വകാര്യ വിവരങ്ങള്‍ കൈവിട്ട് പോയെന്നാണ് വിവരം. ഗൂഗിളിന്റെ സോഫ്റ്റ്‌വെയറില്‍ കടന്നുകൂടിയ വൈറസാണ് ഡേറ്റാ ചോര്‍ച്ചയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍. ഒക്ടോബറില്‍ സമാന സംഭവം നടന്നിരുന്നു. അന്ന് 5 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്.
ടെക് വമ്പന്മാരായിരുന്നിട്ടും സോഷ്യല്‍ മീഡിയ സര്‍വ്വീസ് വിജയകരമായി നടപ്പിലാക്കാന്‍ ഗൂഗിളിന് സാധിക്കാത്തത് പരാജയമാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് ഗൂഗിള്‍ പ്ലസിന്റെ കണ്‍സ്യൂമര്‍ വേര്‍ഷന്‍ അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് എന്നാല്‍ പുതുതായി മ 52.5 മില്ല്യണ്‍ ഉപയോക്താക്കളുടെ കൂടി വിവരം വൈറസ് ചോര്‍ത്തിയെന്ന് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
നവംബര്‍ 7 മുതല്‍ 13 വരെയുള്ള തീയതികളിലായിരുന്നു ചോര്‍ച്ച. വൈറസിന്റെ പ്രവര്‍ത്തനം മൂലം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് ഉപയോക്താവിന്റെ വിവരം ലഭ്യമാകാന്‍ വഴിയൊരുങ്ങുകയായിരുന്നു. ചോര്‍ന്ന വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളില്‍ എത്തിയിട്ടില്ലെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.