ഉപഭോക്താക്കള്‍ കുറഞ്ഞതിനാല്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ പ്ലസ്. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങിയിരുന്നു എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗികമായി കമ്പനി പിന്‍വലിയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്റെ സേവനം ലഭ്യമാകൂ എന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഗൂഗിള്‍ പ്ലസ് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ പ്രയാസമാണെന്ന് കാണിച്ച് ഗൂഗിള്‍ എന്‍ജിനിയര്‍മാര്‍ സേവനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ള ഗൂഗിള്‍ പ്ലസില്‍ ഇതുകൂടാതെ പരിഹരിക്കാന്‍ കഴിയാത്ത തകരാറും കണ്ടെത്തിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന കൊടുക്കുന്നതുകൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു.