ജോലിസ്ഥലത്ത് പാലിക്കേണ്ട ചിട്ടവട്ടങ്ങള്‍ പുതുക്കി ഗൂഗിള്‍

ജീവനക്കാര്‍ ജോലിസ്ഥലത്ത് പാലിക്കേണ്ട ചിട്ടവട്ടങ്ങള്‍ പുതുക്കി ഗൂഗിള്‍. കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയത്. നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ ഏറ്റവും വിവാദമായിരിക്കുന്നത് ജോലിസ്ഥലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ്. രാഷ്ട്രീയ ചര്‍ച്ചകളോ അതാത് ദിവസങ്ങളിലെ വാര്‍ത്തകളെ അധികരിച്ചുള്ള ചര്‍ച്ചകളോ നിരുത്സാഹപ്പെടുത്തുകയാണ് കമ്പനി.

ജീവനക്കാര്‍ പരസ്പരം മാത്രമല്ല ബിസിനസ് പങ്കാളികളേയും പ്രധാന വ്യക്തിത്വങ്ങളേയും ജോലിസമയത്ത് അധിക്ഷേപിക്കാനോ കളിയാക്കാനോ പാടില്ലെന്നാണ് ഗൂഗിള്‍ ജീവനക്കാരോട് പറയുന്നത്. ഇനി ആരെങ്കിലും ഈ നിര്‍ദേശങ്ങള്‍ക്ക് ശേഷവും ഇവ തുടര്‍ന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ജീവനക്കാരെ ഓര്‍മിപ്പിക്കുന്നു. ഗൂഗിള്‍ ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാവരുത്. ഗൂഗിള്‍ ജീവനക്കാരെന്ന നിലയില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയുണ്ടെന്ന് മറക്കരുതെന്നാണ് കമ്പനി ഓര്‍മിപ്പിക്കുന്നത്.

Top