ഹെച്ച്ടിഎംഎല്‍ മോഡലില്‍ കാണാന്‍ സാധിക്കുന്ന ജിമെയിലിന്റെ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഫീച്ചര്‍ എടുത്തുമാറ്റുമെന്ന് ഗൂഗിള്‍. ”ഡെസ്‌ക്ടോപ്പ് വെബിനും മൊബൈല്‍ വെബിനും വേണ്ടിയുള്ള ജിമെയിലിന്റെ അടിസ്ഥാന എച്ച്ടിഎംഎല്‍ വ്യൂ 2024 ജനുവരി ആദ്യം മുതല്‍ പ്രവര്‍ത്തനരഹിതമാകും എച്ച്ടിഎംഎല്‍ വ്യൂ ജിമെയിലിന്റെ മുന്‍ പതിപ്പുകളായതിനാലാണ് എടുത്തുമാറ്റുന്നത്’ എന്നാണ് ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് അയച്ച ഇമെയിലിന്റെ ഉള്ളടക്കം. 2024 ജനുവരി മുതല്‍ സ്റ്റാന്‍ഡേര്‍ഡ് വ്യൂവിങ്ങിലേക്ക് സ്വയമേവ മാറുമെന്ന് ഗൂഗിള്‍ മെയില്‍ വഴി ഉപഭോക്താക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
എച്ച്ടിഎംഎല്‍ വ്യൂവിങ്ങിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇ മെയിലുകള്‍ ലളിതമായ ഫോര്‍മാറ്റില്‍ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഈ വിന്‍ഡോയില്‍ ചാറ്റ്, സ്‌പെല്‍ ചെക്കര്‍, സെര്‍ച്ച് ഫില്‍ട്ടറുകള്‍, കീബോര്‍ഡ് ഷോര്‍ട്കട്ട്‌സ് തുടങ്ങിയ നിരവധി സവിശേഷതകള്‍ ലഭ്യമല്ല. അതേസമയം, ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ഈ ഫീച്ചര്‍ ഉപയോഗപ്രദമാമായിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഇതിനു പകരം മറ്റൊരു രീതി കൊണ്ടുവരാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ഗൂഗിള്‍ പോഡ്കാസ്റ്റ്, ജാംബോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഫെച്ചറുകള്‍ അടുത്തിടെ ഗൂഗിള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതോടൊപ്പം, 5,000 ഡോളറിന് വില്‍പ്പന നടത്തിയ 55 ഇഞ്ച് കണക്റ്റഡ് വൈറ്റ്‌ബോര്‍ഡിനെ പിന്തുണയ്ക്കുന്നത് നിര്‍ത്തുന്നതാണ് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.