കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗൂഗിള്‍ പിക്‌സല്‍ 4 ന്റെ കുറഞ്ഞ പതിപ്പ് ഗൂഗിള്‍ പിക്‌സല്‍ 4എ പുറത്തിറങ്ങി. പഞ്ച് ഹോള്‍ ഡിസ് പ്ലേയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. പുത്തന്‍ ക്യാമറ അനുഭവം ഈ ഫോണ്‍ നല്‍കും എന്നാണ് നിര്‍മ്മാതാക്കളായ ഗൂഗിളിന്റെ അവകാശവാദം. എന്നാല്‍ പിന്നിലും മുന്നിലും ഒറ്റ ക്യാമറ മാത്രമാണ് പിക്‌സല്‍ 4എയ്ക്ക് ഉള്ളത്.
ടൈറ്റന്‍ എം സെക്യൂരിറ്റി മോഡ്യൂള്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഈ ഫോണിനുണ്ട്. ഫോണിന്റെ വെരിയെന്റ് 6ജിബി റാം+ 128 ജിബി ഇന്റേണല്‍ മെമ്മറി മോഡലാണ്. ഒക്ടോബറിലായിരിക്കും ഇത് ഇന്ത്യയില്‍ എത്തുക എന്നാണ് സൂചന. ഓഗസ്റ്റ് 20 മുതല്‍ ഇത് യുഎസ്എയില്‍ ലഭ്യമാകും.
ഈ മോഡലിന് വില 349 ഡോളറാണ് (26,300) രൂപ. ജെറ്റ് ബ്ലാക്ക് കളറിലാണ് ഗൂഗിള്‍ പിക്‌സല്‍ 4എ ലഭിക്കുക. അതേ സമയം ഫോണിന്റെ ഇന്ത്യയിലെ വില ഇതിലും കൂടാന്‍ സാധ്യതയുണ്ട്. അതേ സമയം ഫോണിന്റെ ഒരു 5ജി പതിപ്പും ഇറങ്ങിയിട്ടുണ്ട് ഇത് ഇന്ത്യയില്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല. ആന്‍ഡ്രോയ്ഡ് 10 അധിഷ്ഠിതമായ ഒരു ഫോണാണ് ഇത്.
5.81 ഇഞ്ച് ഫുള്‍ എച്ച്ഡി ഒഎല്‍ഇഡി ഡിസ് പ്ലേയാണ് ഈ ഫോണിന്. സ്‌ക്രീന്‍ റെസല്യൂഷന്‍ 1,080×2,340 പിക്‌സലാണ്. ഒക്ടാകോര്‍ ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി എസ്ഒസി പ്രൊസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 12എംപി ക്യാമറയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ അപ്പാച്ചര്‍ എഫ് 1.7 ആണ്.
എല്‍ഇഡി ഫ്‌ലാഷ് ലഭ്യമാണ്. എച്ച്ഡിആര്‍ പ്ലസ് ഡ്യൂവല്‍ എക്‌സ്‌പോഷര്‍ കണ്‍ട്രോള്‍, പോട്രെയിറ്റ് മോഡ്, ടോപ്പ് ഷോട്ട്, നൈറ്റ് സൈറ്റ് വിത്ത് ആസ്‌ട്രോ ഫോട്ടോഗ്രാഫി ശേഷി അടക്കം ഈ ക്യാമറയ്ക്കുണ്ട്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. 128ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. യുഎസ്ബി ടൈപ്പ് സിയാണ്. 3,140 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.