ഉപയോക്തൃ ഡാറ്റകള്‍ ചോര്‍ത്തുന്നു; 17 ‘സ്‌പൈ ലോണ്‍’ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

പയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 17 ‘സ്‌പൈ ലോണ്‍’ ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.

18 ആപ്പുകളില്‍ നിന്ന് 17 മൊബൈല്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. അവസാന ആപ്പ് ഇപ്പോഴും ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. ഈ ആപ്പിന്റെ പുതിയ പതിപ്പ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ഫോണുകളില്‍ നിന്ന് സ്വമേധയാ നീക്കം ചെയ്യണം.

ESET ഗവേഷകര്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആപ്പുകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. വായ്പയെടുത്തവരെ ബ്ലാക്ക് മെയില്‍ ചെയ്യാനും ഉയര്‍ന്ന പലിശയ്ക്ക് തുക തിരിച്ചുപിടിക്കാനും ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെയാണ് ഈ ആപ്പുകള്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

ഫോണില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകള്‍: AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow5, CrediBus6, FlashLoan, PrstamosCrdito, Préstamos De Crédito-YumiCash, Go Crédito, Instantáneo Préstamo, Cartera grande, Rápido Crédito, Finupp Lending, 4S Cash, TrueNaira16, EasyCash.

Top