ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമായ ഒന്നാണ് ഹൃദയാഘാതം അല്ലെങ്കില്‍ മറ്റു കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍. ഈ രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയുന്നത് അത്യപൂര്‍വ്വമാണ്. എന്നാല്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ജീവന്‍ രക്ഷിക്കാനും സാധിക്കും.
എന്നാല്‍ ഒരു ചെറിയ ഐ ടെസ്റ്റിലൂടെ ഹൃദയാഘാതം വരുമോ അതല്ലെങ്കില്‍ അതിനെ സംബന്ധിച്ച് മറ്റേതെങ്കിലും അസുഖങ്ങള്‍ വരുമോ ഇല്ലയോ എന്ന് അറിയാം. ഗൂഗിളിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. റെറ്റിനല്‍ ഇമേജുകളിലൂടെ ഹൃദയമിടിപ്പിന്റെ സിഗ്‌നലുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് ടെക്‌നിക്കുകള്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
ഒരു വ്യക്തിയുടെ വയസ്സ്, ലിംഗം, ജീവിതശൈലി ഘടകങ്ങളായ പുകവലി, രക്തസമ്മര്‍ദ്ധം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഹൃദ്രോഗത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ‘Assessing Cardiovascular Risk Factors with Computer Vision’ എന്ന രീതിയിലാണ് പഠനം. ‘റെറ്റിനല്‍ ഇമേജുകളില്‍ നിന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനുളള കൂടുതല്‍ വഴികള്‍ ഞങ്ങള്‍ കണ്ടെത്തിയേക്കാം എന്നതിനാല്‍ ഈ കണ്ടെത്തല്‍ പ്രത്യേകിച്ചും ആവേശകരമാണ്’ എന്ന് ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു.
‘റെറ്റിനല്‍ ഇമേജുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ഹൃദ്രോഗവല്‍ക്കരണ ഫലങ്ങള്‍ മുന്‍കൂട്ടി തെളിയിച്ച് പ്രോത്സാഹിപ്പിക്കുകയും, ഹൃദ്രോഗം തടയുന്നതിനുളള പുതിയ പരീക്ഷണ സാധ്യതകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്നു’ എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചയ് ട്വിറ്റിലൂടെ വ്യക്തമാക്കി.