ജി-മെയില്‍ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കുന്ന സംവിധാനവുമായി ഗൂഗിള്‍ രംഗത്ത്.
ജി-മെയിലിനെയോ ഗൂഗിള്‍ അക്കൗണ്ടിനെയോ കൂടുതല്‍ സുരക്ഷിതമാക്കുന്ന ‘ഗൂഗിള്‍ പ്രോംപ്ട്’ സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.
പുതിയ സംവിധാന പ്രകാരം നിലവില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലോ,ഫോണിലോ അല്ലാതെ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചാല്‍ ഗൂഗിള്‍ പ്രോംപ്ട് മുഖേന നിങ്ങളുടെ ഫോണില്‍ അക്കൗണ്ട് തുറക്കണോ വേണ്ടയോ എന്ന സന്ദേശം ലഭിക്കും.
തുടര്‍ന്ന് ഈ പ്രോംപ്റ്റിങ്ങിലൂടെ ജിമെയില്‍ തുറക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ഗൂഗിള്‍ അക്കൗണ്ടില്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഈ സൗകര്യം ലഭ്യമാകും.