പിക്‌സല്‍ ഫോണില്‍ ബഗ് കണ്ടെത്തിയാല്‍ 1.5 മില്യണ്‍ ഡോളര്‍ സമ്മാനം; പ്രഖ്യാപിച്ച് ഗൂഗിള്‍

പയോക്താക്കളുടെ ഡാറ്റയെ അപഹരിക്കാനിടയുള്ള പിക്സല്‍ ശ്രേണിയിലെ സ്മാര്‍ട്ട്ഫോണുകളില്‍ ബഗ് കണ്ടെത്താന്‍ കഴിയുന്ന സുരക്ഷാ ഗവേഷകര്‍ക്ക് സമ്മാനം നല്‍കുമെന്ന് ഗൂഗിള്‍. സമ്മാനമായി ഒരു മില്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പിക്സല്‍ ഫോണുകളില്‍ തനതായ ഒരു ബഗ് കണ്ടെത്താന്‍ കഴിയുന്ന സുരക്ഷാ ഗവേഷകര്‍ക്ക് ഗൂഗിള്‍ 7.1 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത് (1.5 ദശലക്ഷം ഡോളര്‍). ആന്‍ഡ്രോയിഡ് പതിപ്പില്‍ ബഗ്ഗ് കണ്ടെത്താന്‍ കഴിഞ്ഞാല്‍ 50 ശതമാനം അധിക ബോണസും ലഭിക്കും. ഗൂഗിളിന്റെ ടൈറ്റന്‍ എം ‘സെക്യൂര്‍ എലമെന്റ്’ ലേക്ക് കടക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് ഗൂഗിള്‍ ബഗ് ബൗണ്ടി പ്രോഗ്രാം മികച്ച സമ്മാനം വാഗ്ദാനം ചെയ്യും.

കൂടാതെ, ഗൂഗിള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണുകളിലെ ക്യാമറ എളുപ്പത്തില്‍ ചാരപ്പണി ചെയ്യുമെന്ന് സുരക്ഷാ ഗവേഷകര്‍ അടുത്തിടെ തിരിച്ചറിഞ്ഞതിന് ശേഷമാണ് ഈ വാര്‍ത്ത വരുന്നത്. സൈബര്‍ സുരക്ഷ സ്ഥാപനമായ ചെക്ക്മാര്‍ക്‌സിലെ ഗവേഷകര്‍, ഹാക്കറിന് അനുമതികളില്ലാത്ത ഒരു മാല്‍വെയര്‍ ആപ്ലിക്കേഷന്‍ വഴി ഫോട്ടോകള്‍ എടുക്കുന്നതിനും അല്ലെങ്കില്‍ വീഡിയോകള്‍ റെക്കോര്‍ഡുചെയ്യുന്നതിനും നിയന്ത്രിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി.

Top