സ്മാര്‍ട് അസിസ്റ്റന്റ് സേവനം നല്‍കുന്ന ഗൂഗിളിന്റെ ഹോം സ്മാര്‍ട്സ്പീക്കര്‍ ഉപയോഗിച്ചു കൊണ്ട് 5000 ല്‍ അധികം ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്.
ഗൂഗിള്‍ പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലാണ് ഈ നേട്ടം പരസ്യമാക്കിയിരിക്കുന്നത്. ജനുവരിയില്‍ ഹോം സ്പീക്കറുമായി 1500 ഉപകരണങ്ങളായിരുന്നു ബന്ധിപ്പിക്കാന്‍ സാധിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 5000ത്തിലേക്ക് ഉയര്‍ത്തുന്നത്.
ഗൂഗിള്‍ ഹോം സ്പീക്കര്‍ മെഷീന്‍ ലേണിങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചു കൊണ്ട് ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പീക്കര്‍ ആണ്. ശബ്ദ നിര്‍ദേശങ്ങളിലൂടെ ഈ ഉപകരണവുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നതാണ്.