ഗൂഗിള്‍ മൊബൈൽ ഷോപ്പിങ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു

വാഷിംഗ്‌ടണ്‍: ആൻഡ്രോയിഡ്, ആപ്പിൾ ഒഎസുകൾക്കായുള്ള ഗൂഗിളിന്‍റ മൊബൈൽ ഷോപ്പിങ് ആപ്പ് നിർത്തുന്നു. ഉപഭോക്താക്കളെ ആപ്ലിക്കേഷനു പകരം വെബ് ഷോപ്പിങ് സൈറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഈ വർഷം ജൂലൈ മാസത്തോടെ ആപ്പുകളുടെ പ്രവർത്തനം ഗൂഗിൾ അവസാനിപ്പിക്കും. ഷോപ്പിങ്.ഗൂഗിൾ.കോം എന്ന സൈറ്റിന്‍റെ സേവനം തുടരുമെന്നും ആപ്പിലെ സേവനങ്ങളെല്ലാം വെബ്‌സൈറ്റിൽ ഉണ്ടാകുമെന്നും ഗൂഗിൾ വക്താവ് അറിയിച്ചു.

ബ്രൗസർ, ഇമേജ് സെർച്ച്, യൂട്യൂബ് തുടങ്ങിയവയിലൂടെയുള്ള ഷോപ്പിങ് സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഗൂഗിളിന്‍റെ പുതിയ നടപടി. 2019 ജൂലൈ മാസം അമേരിക്കയിലാണ് ഗൂഗിൾ തങ്ങളുടെ ഷോപ്പിങ് ആപ്പ് അവതരിപ്പിച്ചത്. അതേ മാസം ഡിസംബറിൽ ഗൂഗിൾ ഈ സേവനം ഇന്ത്യയിലും എത്തിച്ചു. ആയിരക്കണക്കിന് ഓൺലൈൻ സ്റ്റോറുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയായിരുന്നു ഗൂഗിളിന്‍റെ ലക്ഷ്യം.

Top