ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിച്ച സമയത്താണ് ഗൂഗിള്‍ Tezന്റെ കടന്നുവരവ്. ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച ആപ്ലിക്കേഷന്‍ കൂടിയാണ് ഇത്. എന്നാല്‍ ഇപ്പോഴിതാ ഗൂഗിള്‍ Tez അതിന്റെ പേരില്‍ മാറ്റം വരുത്തുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് ആയ ഗൂഗിള്‍ പേ (Google Pay) എന്ന നാമം സ്വീകരിച്ചുകൊണ്ട് പേരില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് Tez.
എന്നാല്‍ വെറും പേരില്‍ മാത്രമല്ല Tez മാറുക. ഒപ്പം പ്രീ അപ്പ്രൂവ്ഡ് ലോണ്‍ അടക്കമുള്ള സൗകര്യങ്ങളെല്ലാം തന്നെ ഈ ആപ്പിലേക്ക് വരികയാണ്. 2018 ഗൂഗിള്‍ ഇന്ത്യ മീറ്റിലായിരുന്നു ഗൂഗിള്‍ ഇക്കാര്യം പുറത്തുവിട്ടത്.
ഇതോടൊപ്പം ഗൂഗിള്‍ പ്രഖ്യാപിച്ച മറ്റൊരു സൗകര്യമാണ് ഉപഭോക്താക്കള്‍ക്ക് പ്രീ അപ്പ്രൂവ്ഡ് ലോണ്‍. ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഒരുപിടി ബാങ്കുകളുമായി സഹകരിച്ച് കൊണ്ടായിരിക്കും ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത ലോണ്‍ ലഭ്യമാക്കുക. വരുന്ന ആഴ്ചകളില്‍ തന്നെ ഈ സൗകര്യം ആപ്പിള്‍ എത്തും.
മറ്റു ചില സൗകര്യങ്ങള്‍ കൂടെ ഗൂഗിള്‍ Tez പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ, കൂടുതല്‍ മികവുറ്റ സ്മാര്‍ട്‌ഫോണ്‍ അനുഭവങ്ങള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും അവയിലുണ്ട്.