അടിമുടി മാറ്റത്തിനൊരുങ്ങി ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍. ജിമെയിലിന്റെ വെബ് പതിപ്പിലാണ് മാറ്റങ്ങളുണ്ടാകുക. പുതിയ പല ഫീച്ചറുകളും അധികം വൈകാതെ ജിമെയിലില്‍ അവതരിപ്പിക്കും.
സ്മാര്‍ട്ട് റിപ്ലൈ ആണ് ഗൂഗിള്‍ പ്രധാനമായും കൊണ്ടുവരുന്ന മാറ്റം. ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദേശങ്ങള്‍ റിപ്ലൈ ബോക്‌സിന് താഴെയായി ഉണ്ടാകും. ഇതില്‍ ഉചിതമായ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കാം.
സ്‌നൂസ് ഫീച്ചറാണ് മറ്റൊരു മാറ്റം. ഇന്‍ബോക്‌സില്‍ നിന്നും താത്ക്കാലികമായി ഇമെയിലുകള്‍ തടയുന്ന ഫീച്ചറാണ് സ്‌നൂസ്. താത്പര്യമില്ലാത്ത സന്ദേശങ്ങളെ ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.
ജിമെയില്‍ ഇന്‍ബോക്‌സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാകും. ഗൂഗിളിന്റെ ഉപകാരപ്രദമായ ചില സേവനങ്ങളെ ജിമെയിലുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമാണിത്.
മൂന്ന് വ്യത്യസ്ത ലേ ഔട്ടുകളിലായാകും ജിമെയില്‍ വരുംനാളുകളില്‍ പ്രത്യക്ഷപ്പെടുക. ഇതില്‍ ഇഷ്ടമുള്ളവ ഉപഭോക്താവിന് തെരഞ്ഞെടുക്കാം.
ഗൂഗിള്‍ സേവനങ്ങളില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് കമ്പനി എന്ന് വ്യക്തമാണ്. അധികം വൈകാതെ ഈ മാറ്റങ്ങളെല്ലാം ജിമെയിലില്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.