ഇനി ഗൂഗിളില്‍ ശുചിമുറിയും തിരയാം; ‘ടോയ്‌ലറ്റ് നിയര്‍ മീ’ സംവിധാനവുമായ് ഗൂഗിള്‍

കോഴിക്കോട്: ടോയ്‌ലറ്റുകള്‍ എവിടെ എന്ന് കണ്ടെത്താനും ഇനി ഗൂഗിള്‍ സഹായിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പൊതു ശുചിമുറികളാവും ഗൂഗിള്‍ മാപ്പിലൂടെ കണ്ടെത്താന്‍ കഴിയുക. സ്വച്ഛ് ഭാരത് അഭിയാനു കീഴിലാണ് ഗൂഗിള്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിനായി പ്രധാന നഗരങ്ങളിലെ വൃത്തിയുള്ള ശുചിമുറികള്‍ പൊതുജനങ്ങളോട് അടയാളപ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍.

ശുചിമുറിയുടെ നിലവാരം അനുസരിച്ച് മാര്‍ക്ക് ഇടാനും ചിത്രം അപ്ലോഡ് ചെയ്യാനും കഴിയും. അതേസമയം കാര്യക്ഷമായ വൃത്തിയുള്ള ശുചിമുറികളുടെ കാര്യം അടുത്തിടെയായി ഗൂഗിളില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഇവയൊക്കെ ഉപയോഗ ശൂന്യമാണെന്നാണ് ജനങ്ങള്‍ പറയുന്നത്.

ഗൂഗിള്‍ ബ്രൗസറില്‍ ‘ടോയ്‌ലറ്റ് നിയര്‍ മീ’ എന്ന് തിരഞ്ഞാല്‍ സമീപത്തുള്ള ശുചിമുറികളുടെ വിവരങ്ങള്‍ കിട്ടുന്നതോടൊപ്പം തന്നെ ഇവയിലേയ്ക്കുള്ള ദൂരവും കാണാം. വനിതകള്‍ക്കു മാത്രമുള്ള ശുചിമുറി, ബയോ ശുചിമുറി, ഇശുചിമുറി എന്നിവ പ്രത്യേകം തിരിച്ചറിയാനുള്ള സംവിധാനവുമുണ്ട്.

Top