ഭാഷാ തര്‍ജിമയ്ക്ക് പുതിയ രൂപത്തോടെ ‘ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്’; പ്രത്യേകതകള്‍

ഭാഷയുടെ തര്‍ജിമയ്ക്ക് ഏറ്റവും എളുപ്പത്തില്‍ഉപയോഗിക്കാവുന്നതാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്. ഗൂഗിള്‍ ട്രാന്‍സലേറ്റ് വെബ്‌സൈറ്റിന് പുതിയരൂപം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

ഇതൊക്കെയാണ് പുതിയ ഗൂഗിള്‍ ട്രാന്‍സലേറ്ററിന്റെ പ്രത്യേകത

ഗൂഗിളിന്റെ പുതിയ തീം അനുസരിച്ചുള്ള രൂപകല്‍പനയാണ് പേജിന് നല്‍കിയിരിക്കുന്നത്. വെബ്‌സൈറ്റ് തുറക്കുന്ന ഉപകരണങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കപ്പെടുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.

മലയാളഭാഷയടക്കം 102 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ഉണ്ട്. ലാംഗ്വേജ് ഇന്‍പുട്ട്, ലാംഗ്വേജ് ഔട്ട് പൂട്ട് ഭാഗങ്ങളിലെ ഓപ്ഷനുകള്‍ പുതിയ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡോക്യുമെന്റ് ഫയലുകള്‍ അപ്‌ലോഡ് ചെയ്ത് തര്‍ജിമ ചെയ്യാനും പ്രത്യേകം വാക്കുകള്‍ നല്‍കി തര്‍ജമ ചെയ്യാനുമുള്ള ഓപ്ഷനുകള്‍ ഇടത് ഭാഗത്ത് മുകളിലായി നല്‍കിയിരിക്കുന്നു.

ഇന്‍പുട്ട് വിന്‍ഡോയില്‍ ഒരു വാക്ക് നല്‍കുമ്പോള്‍, അതിന്റെ അര്‍ത്ഥം, പര്യായങ്ങള്‍, പദപ്രയോഗം, ക്രിയാവിശേഷണം ഉള്‍പ്പടെയുള്ള നിര്‍വചനങ്ങള്‍ താഴെ കാണാവുന്നതാണ്. പര്യായപദങ്ങള്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ തര്‍ജിമയും കാണാവുന്നതാണ്.

Top