ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻ ഗുപ്ത രാജിവച്ചു. പതിനഞ്ച് വർഷത്തെ സേവനത്തിന് ശേഷമാണ് സീസർ സെൻ ഗുപ്തയുടെ രാജി. അടുത്ത പദ്ധതി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഡിജിറ്റൽ പേയ്മെന്റ്, ഗൂഗിൾ പേ അടക്കം നിരവധി നവീന സംരഭങ്ങൾ കൊണ്ടുവന്ന ആളാണ് സീസർ സെൻ ഗുപ്ത.
പുതിയ ദൗത്യത്തിനായി രാജിവയ്ക്കുന്നു എന്നാണ് സീസർ സെൻ ഗുപ്ത അറിയിച്ചിരിക്കുന്നത്.