Google voice search records, keeps conversations

ന്യൂഡല്‍ഹി: അടുത്ത തവണ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഒകെ ഗൂഗിള്‍ എന്ന് വോയ്‌സ് കമാന്‍ഡ് നല്‍കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക, ഗൂഗിള്‍ രഹസ്യമായി നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്.

ഇത് സാധൂകരിക്കുന്ന തെളിവ് ഗൂഗിളില്‍ നിന്നുതന്നെ പുറത്തുവന്നിട്ടുണ്ടെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഫ്‌ലൈനില്‍ ആണെങ്കില്‍ പോലും ഗൂഗിള്‍ റെക്കോര്‍ഡിങ്ങ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2015 ജനുവരിയില്‍ അവതരിപ്പിച്ച ഗൂഗിളിന്റെ ഓഡിയോ ഹിസ്റ്ററി വെബ്‌സൈറ്റിലാണ് റെക്കോര്‍ഡ് ചെയ്ത ഓഡിയോകള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്നും ഇന്‍ഡിപെന്‍ഡന്റ് പറയുന്നു. എല്ലാ ഒകെ ഗൂഗിള്‍ വോയ്‌സ് സെര്‍ച്ചും ഈ സൈറ്റില്‍ ശേഖരിച്ചുവെച്ചിരിക്കുന്നു.

വോയ്‌സ് സെര്‍ച്ച് സര്‍വീസ് കൂടുതല്‍ മികച്ചതാക്കാനാണ് ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള ഗൂഗിളിന്റെ വിശദീകരണം. സൂക്ഷിച്ചുവെക്കുന്ന വോയ്‌സ് കമാന്‍ഡിലൂടെ യൂസര്‍മാര്‍ വാക്കുകള്‍ എങ്ങനെ ഉച്ഛരിക്കുന്നുവെന്ന് ഗൂഗിള്‍ പരിശോധിക്കുന്നു.

റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദം ഡിലീറ്റ് ചെയ്യാനുള്ള സംവിധാനവും ഗൂഗിള്‍ നല്‍ക്കുന്നുണ്ട്. ഇതിനായി വോയ്‌സ് ആന്റ് ഓഡിയോ ആക്ടിവിറ്റ്ി ഓഫ് ചെയ്യണം.

Top