എക്കാലത്തും ടെക് പ്രേമികളെ മോഹിപ്പിക്കുന്നതാണ് ഗൂഗിളിന്റെ നൂതന സാങ്കേതിക വിദ്യകള്‍.
പല മൊഡ്യൂളുകള്‍ ചേര്‍ത്തുവെച്ച് ഫോണ്‍ നിര്‍മ്മിക്കുക എന്ന ആശയവുമായെത്തിയ പ്രൊജക്റ്റ് ‘അര’ക്ക് ശേഷം ഫിംഗര്‍ ജെസ്റ്റര്‍ കണ്ട്രോള്‍ഡ് സ്മാര്‍ട്ട് വാച്ചുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍.
‘സൊളി’ എന്നാണ് പുതിയ പ്രൊജക്റ്റിന് നല്‍കിയിരിക്കുന്ന പേര്. റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌വാച്ചിന്റെ പ്രവര്‍ത്തനമെന്നറിയുന്നു.
യൂസറിന്റെ ആംഗ്യം പിടിച്ചെടുക്കുന്ന റഡാര്‍ അതിനുതക്ക നിര്‍ദേശം നല്‍കി സ്മാര്‍ട്ട്‌വാച്ചിനെ പ്രവര്‍ത്തിപ്പിക്കും.
15 മീറ്റര്‍ അകലെയുള്ള കൈ ചലനങ്ങള്‍ വരെ റഡാറിന് പിടിച്ചെടുക്കാനാകുമെന്നാണ് പ്രൊജക്റ്റ് ഡെവലപ്പര്‍മാരുടെ അവകാശവാദം.
പ്രൊജക്റ്റ് വിവരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.