വാഷിംഗ്ടണ്‍: 2020ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് why എന്നാണ്. Why is it called Covid-19?, Why Black lives matter?, Why is Australia burning? തുടങ്ങിയ കാര്യങ്ങള്‍ നിരന്തരം ലോകം തിരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യക്കാര്‍ അറിയേണ്ടത് ‘പനീര്‍ എങ്ങനെ ഉണ്ടാക്കാം?’ , പ്രീമിയര്‍ ലീഗ് വിശേഷങ്ങള്‍ തുടങ്ങിയവയായിരുന്നു.
2019 ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യക്കാര്‍ ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച് ചെയതിരുന്നത്. ഗൂഗിള്‍ ലിസ്റ്റില്‍ രണ്ടാമതെത്തിയത് ലോകസഭാ തിരഞ്ഞെടുപ്പായിരുന്നു. ഇന്ത്യയുടെ യശസുയര്‍ത്തിയ ചന്ദ്രയാന്‍-2 2019ല്‍ മൂന്നാം സ്ഥാനം നേടിയിരുന്നു.