പുതിയ ഫീച്ചറുകളുമായി ഗൂഗിൾ. സെര്‍ച്ച് റിസള്‍ട്ടില്‍ വിവിധ വീഡിയോ സ്ട്രീമുകളെക്കൂടി ഉള്‍പ്പെടുത്താന്‍ ആലോചിച്ച് ഗൂഗിള്‍. ടിക്ടോക്ക്, യൂട്യൂബ് ഷോര്‍ട്സ്, ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നിവയില്‍നിന്നുള്ള ചെറു വീഡിയോകള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്നരീതിയിലാണ് സേവനം ക്രമീകരിക്കുക.
ട്വിറ്റര്‍ ഉപയോക്താക്കളായ സാദ് എ.കെ, ബ്രയാന്‍ ഫ്രെയിസ്ലെബെന്‍ എന്നിവരാണ് ഈ വിവരം പുറത്തുവിട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ മറ്റു വീഡിയോ സ്ട്രീമുകളേക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ടികിടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ടിക്കടോക്ക് വീഡിയോകള്‍ സര്‍ച്ച് റിസള്‍ട്ടില്‍ കിട്ടില്ല.