ഡൂഡിള്‍ ഗെയിമുകളുമായി 19ാം ജന്മദിനവാർഷികം ആഘോഷിക്കുകയാണ് ഗൂഗിള്‍.
ശ്രദ്ധേയമായ ഡൂഡിള്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തി ഗൂഗിളിന്റെ ‘ബര്‍ത്ത് ഡേ സര്‍പ്രൈസ് സ്പിന്നര്‍’ അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ 19ാം വാര്‍ഷികത്തൊടനുബന്ധിച്ചാണ് പുതിയ ഡൂഡിള്‍ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ 19 വര്‍ഷമായി ഗൂഗിള്‍ പുറത്തുവിട്ട ഡൂഡിള്‍ ഗെയിമുകളാണ് ഈ സ്പിന്നറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗൂഗിളിന്റെ സെര്‍ച്ച് ഫണ്‍ ബോക്‌സില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സ്‌നേയ്ക്ക് ഗെയിമും ഈ സ്പിന്നറിലുണ്ട്.
ടിക്-ടാക്-ടോ, എര്‍ത്ത് ഡേ ക്വിസ് തുടങ്ങിയ ഗെയിമുകളും സ്പിന്നറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പിന്നര്‍ കറക്കുമ്പോള്‍ മറ്റ് ഗെയിമുകളും കളിക്കാം.
സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥികളായിരുന്ന ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൂഗിള്‍ എന്ന ആശയത്തിന് രൂപം കൊടുക്കുന്നത്.
1996 ജനുവരിയിലായിരുന്നു ഇവര്‍ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരച്ചില്‍ ക്രമീകരിക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഇവരുടെ ഗവേഷണം.
1998 സെപ്റ്റംബര്‍ 27നാണ് ഗൂഗിള്‍ സ്ഥാപിക്കപ്പെടുന്നത്. 1999 വരെ ബീറ്റാ വേര്‍ഷനില്‍ തുടര്‍ന്ന ഗൂഗിള്‍ പിന്നീട് പൂര്‍ണരൂപത്തിലെത്തുകയും പെട്ടെന്ന് തന്നെ ജനപ്രീതിയാകര്‍ഷിക്കുകയും ചെയ്തു.
ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗള്‍ എന്ന പദത്തില്‍ നിന്നാണ് ഗൂഗിള്‍ എന്ന പേര് വന്നത്.
എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ഈ സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാകും എന്ന സന്ദേശമാണ് ഇതിലൂടെ ഉദ്ദേശിച്ചത്.
സെര്‍ഗി ബ്രിനും ലാറിപേജും ചേര്‍ന്നാണ് ആദ്യ ഡൂഡിള്‍ നിര്‍മ്മിച്ചത്. 1998ല്‍ തന്നെ. ബേണിഗ് മാന്‍ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡില്‍.
ഗൂഗിളിന് കീഴില്‍ തന്നെയുള്ള ഡൂഡ്‌ലേഴ്‌സ് എന്ന വിഭാഗമാണ് ഡൂഡിളുകള്‍ തയ്യാറാക്കുന്നത്.