നെയ്‌റോബി: ഗൂഗിളിന്റെ ‘പ്രൊജക്റ്റ് ലൂണ്‍’ പദ്ധതി തകര്‍ന്നു വീണു. ടെലിഫോണ്‍ ലൈനുകളോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രൊജക്റ്റ് ലൂണ്‍’ പദ്ധതിയുടെ ഭാഗമായി ഗൂഗിള്‍ വിക്ഷേപിച്ച ‘ഹൈ ആള്‍റ്റിറ്റിയൂഡ് ബലൂണ്‍’ ആണ് തകര്‍ന്നു വീണിരിക്കുന്നത്.
2017ല്‍ നാകുരു, നാന്യുകി, ന്യെരി, മര്‍സാബിത് എന്നിവിടങ്ങളില്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച പത്ത് ബലൂണുകളില്‍ ഒന്നാണ് തകര്‍ന്ന് വീണിരിക്കുന്നത്. കെനിയയിലാണ് ബലൂണ്‍ തകര്‍ന്നു വീണത്.
തകര്‍ച്ചയില്‍ ആര്‍ക്കും കാര്യമായ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലന്ന് കെനിയന്‍ അധികൃതര്‍ വ്യക്തമാക്കി. 80 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പ് നല്‍കുന്ന രണ്ട് പ്രധാന ട്രാന്‍സീവറുകളാണ് ബലൂണുകളില്‍ ഒരുക്കിയിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച് വാര്‍ത്താവിനിമയം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ‘ഹൈ ആള്‍റ്റിറ്റിയൂഡ് ബലൂണുകള്‍’ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ‘പ്രൊജക്റ്റ് ലൂണ്‍’ പദ്ധതിയുടെ പ്രത്യേകത.
ഗൂഗിള്‍ എക്‌സ് ലാബാണ് ‘പ്രോജക്ട് ലൂണ്‍’ പദ്ധതി കൈകാര്യം ചെയ്യുന്നത്.